മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 495 പോയിന്റ് താഴ്ന്നു 38645ലും നിഫ്റ്റി 158 പോയിന്റ് താഴ്ന്ന് 11594ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആറുമാസത്തെ ഉയരത്തിലെത്തിയത് വിപണിയെ ബാധിച്ചു.
Sensex closes at 38,645.18, down by 495.10 points. pic.twitter.com/OOcZmmH9sw
— ANI (@ANI) April 22, 2019
ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, റിലയന്‍സ്,ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോപ്, ആക്‌സിസ് ബാങ്ക്, മാരുതി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍പെയിന്റ്‌സ്, ഐടിസി, സണ്‍ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments