ദില്ലി: പോയവാരം മുന്നേറ്റങ്ങളില്ലാതെ ഓഹരി വിപണി. പ്രമുഖ സ്റ്റാര്‍ട്ടപ്പായ പേടിഎമ്മിന്റെ ഓഹരി വിലയിടിവ് ഉള്‍പ്പെടെ പല കമ്പനികള്‍ക്കും നഷ്ടമുണ്ടായി. ഓഹരിവിപണിയില്‍ തിരുത്തലുകള്‍ തുടരാനാണ് സാധ്യത. മുന്നേറ്റങ്ങളില്ലാതെ ഓഹരി വിപണി പേടിഎമ്മിന് അടിതെറ്റി തിരുത്തലുകള്‍ തുടരാന്‍ സാധ്യത.
ഐപിഒ അഥവാ പ്രാഥമിക ഓഹരി വില്‍പ്പനക്ക് ശേഷമുളള ആദ്യ വ്യാപാര ദിനത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപായ പേടിഎമ്മിന് വലിയ തിരിച്ചടിയാണുണ്ടായത്. 18,300 കോടിയുടെ പേടിഎമ്മിന്റെ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനകളിലൊന്നായിരുന്നു.
Read Also:- ആ മെസേജുകള്‍ പുറത്തുവരരുതെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു: ടിം പെയ്ന്‍
ചില്ലറ നിക്ഷേപരില്‍ നിന്ന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും റിലയന്‍സ് ഓഹരി ഇടപാടുകളില്‍ നിന്ന് പിറകോട്ട് പോയതും വിപണിയെ സ്വാധീനിച്ചു. വരുന്ന ആഴ്ചയിലും ഓഹരി വിപണിയില്‍ തിരുത്തലുകള്‍ തുടരാനാണ് സാധ്യത.
Post Your Comments