കൊളംബോ: ശ്രീലങ്ക കണ്ടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത്. മുന്നോറോളം പേരുടെ ജീവനെടുക്കയും 500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരകളില്‍ കുറ്റസമ്മതം നടത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. തങ്ങള്‍ക്ക് തിരിച്ചടിയായത് ഇന്ത്യ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്നാണ് വിക്രമസിംഗെയുടെ വെളിപ്പെടുത്തല്‍
തൗഹീദ് ജമാ അത്ത് എന്ന ഭീകരസംഘടന ചാവേര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ചതിന് രാജ്യത്തിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും വിക്രമസിംഗെ പറഞ്ഞു.ശ്രീലങ്കന്‍ മാധ്യമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ശ്രീലങ്കയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലും തൗഹീദ് ജമാത്ത് അത്ത് ഓഫ് ശ്രീലങ്കയുടെ നേതാവ് സെഹ്റാനും കൂട്ടാളികളും ആക്രമണത്തിന് പദ്ധതി ഇടുന്നതായി ഏപ്രില്‍ ആദ്യവാരമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗംമുന്നറിയിപ്പ് നല്‍കിയത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഇതുസംബന്ധിക്കുന്ന റിപ്പോര്‍ത്ത് ഇന്ത്യ അത് ശ്രീലങ്കയ്ക്ക് കൈമാറി. തുടര്‍ന്ന് പത്താം തിയതി ജാഗ്രതാ നിര്‍ദേശം ശ്രീലങ്കന്‍ പോലീസ് മേധാവി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്തി ആക്രമണശ്രമം പരാജയപ്പെടുത്തുന്നതില്‍ ശ്രീലങ്കന്‍ സുരക്ഷാ വിഭാഗം പരാജയപ്പെടുകയായിരുന്നു. ഭീകരാക്രമണത്തിന് ശേഷം 24 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
സ്ഫോടനത്തില്‍ അമേരിക്ക, ബ്രിട്ടന്, ജപ്പാന്, നെതര്‍ലന്റ്, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലുള്ള വിദേശ പൗരന്മാരും കൊല്ലപ്പെട്ടു.
Post Your Comments