Latest NewsElection NewsKeralaElection 2019

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതിയെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളം ഏറെ ആകാംഷയോടെ കാത്തിരുക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട.

പത്തനംതിട്ടിയിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണെന്നും ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രനെ സിപിഎം പ്രവര്‍ത്തകര്‍ പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും തടഞ്ഞുവെച്ചിരുന്നു, എന്നാല്‍ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അശ്ലീല പ്രചാരണങ്ങളും മ്ലേച്ഛമായ വ്യക്തിഹത്യയും ജാതി അധിക്ഷേപങ്ങളുമാണ് തനിക്കെതിരെ ഉണ്ടായത്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിശ്ശബ്ദ പ്രചാരണ ദിവസമായതിനാല്‍ പ്രചാരണത്തിനിടെ കാണാതെ വിട്ടുപോയവരെ കാണനായുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട.വീണാ ജോര്‍ജ് എല്‍ഡിഎഫിനു വേണ്ടിയും യുഡിഎഫില്‍നിന്ന് സിറ്റിങ് എംപി കൂടിയായ ആന്റോ ആന്റണിയുമാണ് സുരേന്ദ്രന്റെ എതിരാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button