![](/wp-content/uploads/2019/04/suresh-11.jpg)
തൃശൂര്‍: തൃശൂരില്‍ തന്നോടും ഭരത് ചന്ദ്രന്‍ ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിന് വളരെ കുറച്ച് സമയമേ തനിക്ക് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചുവെന്നും ആ ഇഷ്ടം തന്നെ വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സര്‍ക്കാര്‍ പോലും കൈവിട്ടവര്‍ക്ക് ചെയ്യാന്‍ സാധിച്ച സഹായങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. അവയൊക്കെ വോട്ടായി മാറുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറഞ്ഞു.രാജാജി മാത്യുവും ടി എന്‍ പ്രതാപനുമാണ് തൃശൂരില്‍ സുരേഷ് ഗോപിയുടെ എതിരാളികള്‍
Post Your Comments