പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി ഇടത് മുന്നണി.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ്
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. അവിചാരിതമായെത്തിയ പ്രളയവും ശബരിമല യുവതീപ്രവേശത്തിലെ വിധിയും മണ്ഡലത്തെ രാജ്യത്തുതന്നെ ശ്രദ്ധേയമാക്കിയിരിക്കുന്നു. വിജയം മൂന്നു മുന്നണികള്‍ക്കും അനിവാര്യമാണ്.ഹൈന്ദവ വിശ്വാസികളും ന്യൂന പക്ഷങ്ങളും ഒരു പോലെ തുണക്കും എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വ്യക്തമാക്കി . വിശ്വാസി വോട്ട് ഏകീകരണം വഴി താമര വിരിയുമെന്നാണ് കെ സുരേന്ദ്രന്റെ പ്രതീക്ഷ .
ശബരിമല വലിയ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ഹിന്ദു വോട്ടുകള്‍ ചോരുമോ എന്നതാണ് ഇടതുമുന്നണിയുടെ പ്രധാന ആശങ്ക. പാര്‍ട്ടിയോട് അടുപ്പമുള്ള നായര്‍, ഈഴവ വോട്ടു ബാങ്ക് ഉറപ്പിക്കാനുള്ള ശ്രമം വിജയിക്കുമോ എന്ന സംശയത്തിനിടെ അവസാനം പുതിയ കാര്‍ഡ് ഇറക്കിയിരിക്കുകയാണ് ഇടതുമുന്നണി.ബിജെപിയുടെ ഹിന്ദു കാര്‍ഡും ഇടതിന്റെ ന്യൂനപക്ഷ പ്രേമവും ഏശില്ലെന്നാണ് യുഡിഫ് കണക്കു കൂട്ടല്‍.56% മുള്ള ഹിന്ദു വോട്ടിന്റെ ഏകീകരണത്തിലാണ് ബിജെപിയുടെ എല്ലാ പ്രതീക്ഷയും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി 3,58,842 വോട്ട് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന് 3,02,651 വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ എംടി.രമേശിന് 1,38,954 വോട്ടു ലഭിച്ചു. ഭൂരിപക്ഷം 56,191. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 8,71,251 ആയിരുന്നു
Post Your Comments