കൊളംബോ : ശ്രീലങ്കയിലെ കൊളംബോയില്‍ ആറോളം ഇടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാര്‍ മരിച്ചതായുളള വിവരം മന്ത്രി പങ്ക് വെച്ചത്.
ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഉദ്ധരിച്ചാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments