Latest NewsElection NewsIndia

സഖ്യകക്ഷിയുടെ നേതാവ് മായാവതിയില്‍ നിന്നും അണികളെ കുറ്റപ്പെടുത്തുന്ന വാക്കുകള്‍ക്കേട്ട് അഖിലേഷ് യാദവ് അമ്പരപ്പില്‍

അഭിപ്രായ സര്‍വേകളില്‍ സത്യമാകാറില്ലെന്നും മായാവതി

ഫിറോസാബാദ്: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഞെട്ടിച്ച് മായാവതിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ ഫിറോസാബാദിലെ മഹാസഖ്യത്തിന്റെ റാലിക്കിലെ ബിഎസ്പിയെ പുകഴ്ത്തിക്കൊണ്ടുള്ള മായാവതിയുടെ പരാമര്‍ശമാണ് അഖിലേഷിനെ അമ്പരപ്പിച്ചത്. മായാവതിയുടെ പ്രസംഗത്തിനിടെ എസ്പി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ബിഎസ്പിയെ കണ്ടുപഠിക്കണമെന്ന് മായാവതി പറയുകയായിരുന്നു. എന്നാല്‍ ഈ പ്രസ്താലനെ അഖിലേഷിനെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്പി-എസ്പി സംഖ്യത്തില്‍ സമാജ് വാദി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തേ എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് മായാവതിയും പ്രസംഗത്തിനിടെ ഉച്ഛത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കാരണമെന്നും പറയുന്നു.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ അഭിപ്രായ സര്‍വേകളില്‍ വന്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. പാര്‍ട്ടികളെ കുറിച്ച് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വരുമ്പോള്‍ വോട്ടര്‍മാര്‍ അവരാണ് വിജയിക്കാന്‍ പോകുന്നതെന്ന് തെറ്റിദ്ധരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വോട്ടര്‍മാര്‍ വീണു പോകരുതെന്നും, അഭിപ്രായ സര്‍വേകളില്‍ സത്യമാകാറില്ലെന്നും മായാവതി പറഞ്ഞു.

സ്വന്തം പാര്‍ട്ടി ഓഫീസില്‍ മുദ്രാവാക്യം വിളിക്കുന്നത് പോലും അച്ചടക്കലംഘനമായി കാണാറുള്ള മായാവതി എസ്പി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെ ദേഷ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button