ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ടുകള്‍ പാഴായി പോകുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റെ നടപടികള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമാണ് സഹായിക്കുക എന്നും മായാവതി പറഞ്ഞു.
‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിന് വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് ചെയ്യുക’– മായാവതി ട്വീറ്റ് ചെയ്തു.
Read Also : സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ കവിത: ഇടതു വിരുദ്ധമെന്ന് ആക്ഷേപം, റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന് മാധ്യമ പ്രവര്‍ത്തകർ പ്രിയങ്കയോട് ചോദിച്ചത്. ഇതിന് മറുപടിയായി തന്നെയല്ലാതെ യുപിയിൽ മറ്റേത് മുഖമാണ് നിങ്ങള്‍ക്ക് കാണാനാവുന്നത് എന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതോടെ പ്രിയങ്ക യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തില്‍ വാര്‍ത്തകളും പുരോഗമിച്ചു.ഇതിന് പിന്നാലെ നിലപാട് തിരുത്തിയ പ്രിയങ്ക ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുക മാത്രമാണ് ചെയ്തത് എന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ വിമര്‍ശനം.
Post Your Comments