Election NewsKeralaLatest News

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടയിലുള്ള അക്രമത്തിനു പിന്നിലുള്ള കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നു നടന്ന ആക്രമം ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡി എഫും മറുവശത്ത് ബി ജെ പി യുമാണ് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ് നടത്തുകയുമാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്രമങ്ങള്‍ പരക്കെ അഴിച്ചുവിടുകയും എല്‍ ഡി എഫ് അക്രമം എന്ന പ്രചാരണ കോലാഹലം നടത്തുകയും ചെയ്തു കൊണ്ട് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ഞായറാഴ്ച പരക്കെ കണ്ടത്. ആലത്തൂര്‍ എം എല്‍ എ കെ ഡി പ്രസന്നന് യു ഡി എഫ് അക്രമത്തില്‍ സാരമായി പരിക്കേറ്റു. തലസ്ഥാനത്ത് വേളിയില്‍ എ കെ ആന്റണിയെ തടഞ്ഞുവെന്ന നുണക്കഥ സൃഷ്ടിച്ച് യു ഡി എഫുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button