ബംഗളൂരു: മൂന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് . കണക്കില്‍പ്പെടാത്ത നാല് കോടി പിടിച്ചെടുത്തു. കര്‍ണാടകത്തില്‍ നിന്നാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നാലരക്കോടി പിടിച്ചെടുത്തത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ശിവമൊഗ്ഗ, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ബെംഗളൂരുവില്‍ നിന്ന് ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്ന കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടരക്കോടി രൂപയാണ് കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ കെട്ടുകളാണ് ടയറിനുള്ളില്‍ ഉണ്ടായിരുന്നത്.
ബാഗല്‍കോട്ടില്‍ ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപ പിടിച്ചെടുത്തത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചതാണ് പണമെന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പണം പിടിച്ചെടുത്തതിന് പിന്നാലെ വടക്കന്‍ കര്‍ണാടകത്തിലും ഗോവയിലും റെയ്ഡ് തുടരുകയാണ്.
Post Your Comments