ഹിമാചല്‍•തീപ്പൊരി നേതാവും മുന്‍ മന്ത്രിയുമായ മോഹിന്ദര്‍ നാഥ് സോഫത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പിയില്‍ തിരികെയെത്തി. മുഖ്യമന്ത്രി ജയ് രാം താക്കൂര്‍, ലോക്സഭാ തെര്ഞ്ഞെടുപ്പുന്റെ ചുമതലയുള്ള തിരത് സിംഗ് റാവത്ത്, മന്ത്രിമാരായ ഗോവിന്ദ് സിംഗ് സുരേഷ് ഭരദ്വാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് സോഫത് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നാല് ദശകമായി ആശയപരമായി താന്‍ ബി.ജെ.പിയോടൊപ്പമായിരുന്നുവെന്ന് സോഫത് പറഞ്ഞു.
1990 സോളനില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച സോഫത് ശാന്ത കുമാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2002 ല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടു. പിന്നീട് 2004 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയില്‍ തിരിച്ചെത്തിയെങ്കിലും സജീവമായിരുന്നില്ല. തുടര്‍ന്ന് വീണ്ടും പാര്‍ട്ടി വിട്ട സോഫത് 2012 ല്‍ ബി.ജെ.പി വിമതര്‍ രൂപീകരിച്ച ഹിമാചല്‍ ലോഖിത് പാര്‍ട്ടിയില്‍ ചേര്‍ന്നു.
2016 അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി എച്ച്.എല്‍.പി ബി.ജെ.പിയില്‍ ലയിച്ചെങ്കിലും ബി.ജെ.പിയിലേക്ക് പോകാന്‍ സോഫതും മറ്റു കുറച്ചു നേതാക്കളും തയ്യാറായില്ല. തുടര്‍ന്ന് 2017 ല്‍ സോഫത് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. അടുത്തിടെ ആം ആദ്മി വിട്ട സോഫത് ബി.ജെ.പിയിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments