കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച ആര്‍എസ്‌എസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി തേടുന്നത് രാഷ്ട്രീയമര്യാദയ്ക്ക് ചേര്‍ന്നതാണോ എന്ന തോമസ് ഐസക്കിന്‍റെ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് പരാതി നല്‍കി. കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍. ഗോപാലകൃഷ്ണന്‍ കലക്ടര്‍ക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് യാതോരു പങ്കുമില്ലെന്ന് കോടതിവിധികളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. നേരത്തെ ഇത്തരം ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറഞ്ഞ് തടിയൂരിയത് അറിയാവുന്ന മന്ത്രി തോമസ് ഐസക്, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഒരു പത്രത്തിനെതിരെയും വക്കില്‍ നോട്ടീസ് പോയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നു.
Post Your Comments