ദുബായ്: അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ ഇന്ന് നടക്കും. മഹന്ത് സ്വാമി മാഹാരാജ് ബിഎസ് ന്റെ ആത്മീയ നേതാവായ സ്വാമിനാരായണ്‍ സന്‍സ്ത എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ ഒമ്പതിന് ചടങ്ങുകള്‍ ആരംഭിക്കും.
യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇ-യിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി ലോകമെമ്പാടു നിന്നുള്ള സാമൂഹിക, ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. നാലുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് അനുയായികളും അല്‍ റഹ്ബയ്ക്കു സമീപം അബു മുരേയ്ഖയിലെത്തും.
വ്യാഴാഴ്ചയാണ് ദുബായിയില്‍ എത്തിയ സവാമി മാഹാരാജിനേയും അനുയായികളേയും അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി ഷെയ്ഖ് നഹ്യാന്‍ സ്വീകരിച്ചത്. പരമ്പരാഗത വസ്ത്രധാരണത്തില്‍ ധരിച്ച കുട്ടികള്‍ പുഷ്പവൃഷ്ടി നടത്തി ഇരുവരേയും സ്വീകരിച്ചു. ദുബായിയിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും അഭിവൃദ്ധിയും ഐശ്വര്യത്തിനുമായി സ്വാമി മഹാരാജ് പ്രര്‍ത്ഥന നടത്തി.
ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനുള്ള ശില രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. ക്ഷേത്രം പൂര്‍ത്തീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കണം. ആര്‍ട്ട് ഗ്യാലറി, ഹാളുകള്‍, ലൈബ്രറി, ജിം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
Post Your Comments