ന്യൂഡല്‍ഹി: പാകിസ്ഥാനെ ആക്രമിയ്ക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഈ രാജ്യത്തിന് ആവശ്യം. അല്ലാതെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനാകാത്ത സര്‍ക്കാര്‍ ഉണ്ടാക്കിയിട്ട്് എന്ത് പ്രയോജനമാണെന്ന് ശിവസേ നേതാവ് ഉദ്ധവ് താക്കറെ ചോദിയ്ക്കുന്നു. ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നല്‍കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലാണ്. പാകിസ്ഥാനെ അക്രമിക്കാന്‍ കെല്‍പുള്ള ഒരു പ്രധാനമന്ത്രിയെ വേണമെന്നുള്ളതു കൊണ്ടാണ് ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഔറഗാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് താക്കറെ ഇക്കാര്യങ്ങള്‍ പറഞ്ഞത്..
ജമ്മു കശ്മീരും ഇന്ത്യയിലെ ബാക്കി വരുന്ന സംസ്ഥാനങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടാവരുതെന്നും താക്കറെ പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ല്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ താക്കറെ വിമര്‍ശിക്കുകയും ചെയ്തു.
‘കോണ്‍ഗ്രസിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയാനുള്ള ഉദ്ദേശ്യമില്ല. ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ പറയുന്നത് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചാല്‍ അവര്‍ ത്രിവര്‍ണ പതാകയെ ബഹുമാനിക്കില്ലെന്നാണ്’- താക്കറെ പറയുന്നു.
Post Your Comments