കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. അതെ സമയം രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയായ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് – ലീഗ് അക്രമങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാന വ്യാപകമായി എൻഡിഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താൻ ബിജെപി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എസ്എൻഡിപിയുടെ സമുന്നത നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാനും കലാപത്തിനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു തവണയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. അഞ്ചു എൻഡിഎ പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലാണ്.
Post Your Comments