ജയ്പൂര്‍: മുംബൈ ഇന്ത്യൻസിനെതിരെ മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വൈകിട്ട് നാലിന് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണു മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 161 റണ്‍സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയവർ അനായാസം മറികടന്നു. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍162റൺസ് സ്വന്തമാക്കി.
A top chase from our batsmen completes a double over MI in #VIVOIPL2019!
Here's how our innings panned out ?#RRvMI #HallaBol #RR pic.twitter.com/b6NInGGw3a
— Rajasthan Royals (@rajasthanroyals) April 20, 2019
സ്റ്റീവ് സ്മിത്ത്(പുറത്താവാതെ 59),റിയാന്‍ പരഗ് (29 പന്തില്‍ 43), സഞ്ജു സാംസണ്‍ (19 പന്തില്‍ 35) എന്നിവരാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ചാഹര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി
.@stevesmith49's match-winning 50 wins him today's Man of the Match award!
Tell us how good you thought he was today, Royals!#HallaBol #RR #RRvMI pic.twitter.com/FJOJPCCr6C
— Rajasthan Royals (@rajasthanroyals) April 20, 2019
സൂര്യകുമാര്‍ യാദവും (33 പന്തില്‍ 34) ഡി കോക്കുമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. രോഹിത് ശര്‍മ (ഏഴ് പന്തില്‍ അഞ്ച്),ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 23), കീറണ്‍ പൊള്ളാര്‍ഡ് (ഏഴ് പന്തില്‍ 10) എന്നിവർ പുറത്തായപ്പോൾ ബെന്‍ കട്ടിങ് (13), ക്രുനാല്‍ പാണ്ഡ്യ (2) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ഗോപാർ രണ്ടു വിക്കറ്റും,ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Chin up, boys. We continue to fight ?#OneFamily #CricketMeriJaan #MumbaiIndians #RRvMI pic.twitter.com/pG5AwqOvEZ
— Mumbai Indians (@mipaltan) April 20, 2019
ഈ ജയത്തോടെ രാജസ്ഥാന് ആറു പോയിന്റ് ലഭിച്ചെങ്കിലും പട്ടികയിൽ ആറാം സ്ഥാനത്തു തന്നെ തുടരുന്നു. തോറ്റെങ്കിലും രണ്ടാം സ്ഥാനം മുംബൈ കൈവിട്ടില്ല.
That's that from the SMS stadium as the @rajasthanroyals win by 5 wickets.#RRvMI pic.twitter.com/f6H7CnRlYt
— IndianPremierLeague (@IPL) April 20, 2019
Post Your Comments