Latest NewsUAE

അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

അബുദാബി: അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. . ശനിയാഴ്ച കാലത്തു എട്ടു മണിക്ക് തുടങ്ങിയ ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖരും ആയിരകണക്കിന് വിശ്വാസികളും പങ്കെടുത്തു. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രമാണിത്. രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത് കൊണ്ടുവന്ന ശിലയാണ് തറക്കലിടല്‍ ചടങ്ങിന് ഉപയോഗിച്ചത്.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏകദേശം 2500ലധികം ഇന്ത്യക്കാര്‍ ചടങ്ങില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button