Latest NewsElection NewsIndiaElection 2019

ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മൊറേന്ന, പന്ന നഗരങ്ങളില്‍ നടന്ന പൊതുയോഗത്തില്‍് ജനങ്ങളോട് സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പറഞ്ഞു.

മൊറേന്ന ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശിവരാജ് സിംഗ് ചൗഹാന്‍, പന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നനേന്ദ്ര സിംഗ് തോമര്‍, വിഡി ശര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button