Latest NewsElection NewsIndiaElection 2019

മേനക ഗാന്ധി സുല്‍ത്താന്‍പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സുല്‍ത്താന്‍പൂര്‍: കേന്ദ്രമന്ത്രി മേനക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകഗാന്ധി ഇത്തവണ മത്സരിക്കുന്നത്.

നിലവിലെ മണ്ഡലമായ പില്‍ഭിത്തിയില്‍ ഇത്തവണ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയാണ് മത്സരിക്കുന്നത്. നിലവില്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍.

മെയ് 12 നാണ് സുല്‍ത്താന്‍പൂരില്‍ പോളിംഗ് നടക്കുക.ബിജെപി വിജയിക്കുമെന്ന് ആത്മ വിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പില്‍ഭിത്തിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍പൂരിലും ആവര്‍ത്തിക്കുമെന്നും മേനക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button