കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇതിന് പിന്നില്‍ ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.
തന്റെ പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ല. ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനാവില്ല. കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
താന്‍ മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചയാളെന്ന് തെളിഞ്ഞാല്‍ പിന്നെ പൊതുപ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പരാതി കൊടുത്ത വി.ശിവന്‍കുട്ടി ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
പാക്കിസ്ഥാനിലെ ബാലകോട്ടില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് പറയുന്നത് എങ്ങനെ മതസ്പര്‍ധയുമെന്നും പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടമെന്നും ശ്രീധരന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം.
Post Your Comments