International

വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് ഫുട്ബോള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ചു

സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍തോതിലുളള വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഫുട്ബോള്‍ താരങ്ങള്‍ 24 മണിക്കൂര്‍ സോഷ്യല്‍ മീഡിയകള്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.സോഷ്യല്‍ മീഡിയ വെളളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ശനിയാഴ്ച രാവിലെ ഒമ്പതു വരെയാണ് ബഹിഷ്‌കരിക്കാനാണ് തീരുമാനം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ആഷ്ലി യംഗ് , വാറ്റ്ഫോര്‍ഡ് താരമായ ഡീനി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വംശീയാധിക്ഷേപം നേരിട്ടിരുന്നു.വംശീയത ക്ഷമിക്കില്ലെന്നും ഈ സമരം തുടക്കം മാത്രമാണെന്നും താരങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button