ലക്നോ: എസ്പിക്കും ബിഎസ്പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുപാർട്ടികളും ചേർന്ന് ഉത്തര്‍പ്രദേശിനെ നശിപ്പിച്ചുവെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
താൻ കാവൽക്കാരനാണെന്ന് മോദി സ്വയം വിശേഷിപ്പിക്കുന്നു. എന്നാൽ ജനങ്ങൾ പറയുന്നത് കാവൽക്കാരൻ കള്ളനാണെന്നാണ്. എന്നാല്‍ എസ്പിക്കും ബിഎസ്പിക്കും മോദിയെക്കുറിച്ച് മുഖം നോക്കാതെ പറയാൻ ഭയമാണ്. പ്രിയങ്ക ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പ്രവര്‍ത്തനങ്ങളിലുടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മോദിയും യുപിയില്‍ യോഗി ആദിത്യനാഥും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കോണ്‍ഗ്രസ് യുപിക്ക് മികച്ച സര്‍ക്കാരിനെ നല്‍കും. ഇത് രാജ്യത്തിന് മാതൃകയാകുമെന്നും രാഹുൽ വ്യക്തമാക്കി.
Post Your Comments