ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംങ് യാദവും രംഗത്തെത്തി.തന്നെപിന്തുണയ്ക്കാന്‍ മെയിന്‍പുരിയില്‍ എത്തിയത് മറക്കില്ലെന്നും മുലായം പറഞ്ഞു.
മുലായം സിംങ് യാദവ് യഥാര്‍ത്ഥ പിന്നാക്കസമുദായ നേതാവാണെന്നും നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി പറഞ്ഞു.യുപിലെ മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരു കൈകോര്‍ത്ത് പ്രചാരണം നടത്തിയത്. 25വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേദി പങ്കിടുന്നത്.
മെയിന്‍പുരി എസ്പി, ബിഎസ്പി, ആര്‍എല്‍ഡി മഹാസഖ്യത്തിന്റെ റാലിക്കാണ് ഇന്ന് സാക്ഷിയായത്.1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിങ് യാദവിന്റെ ആദ്യ പ്രതികരണം. അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
മെയിന്‍പുരയില്‍നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് ജയിച്ചുവരുന്ന നേതാവാണ് മുലായം സിങ്. മുലായത്തിനായി വോട്ട് ചോദിച്ച് മായാവതി എത്തിയപ്പോള്‍ അതിന് പ്രാധാന്യമേറെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവ് ബന്ദ്, ബദായൂന്‍ ആഗ്ര എന്നിവിടങ്ങളില്‍ നടന്ന സഖ്യ റാലിയില്‍ മായാവതിയും അഖിലേഷും എത്തിയിരുന്നെങ്കിലും മുലായത്തിന് അനാരോഗ്യത്തെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല
Post Your Comments