ഓമശേരി : വേനല്‍ കടുത്തതോടെ ചിലയിടത്ത് കുടിവെളളത്തിന്‍റെ വിലയും ചിലര്‍ അറിയാന്‍ തുടങ്ങി. അവസാനം കുടിവെളള്തതിനായി പരസ്പരം സംഘം ചേര്‍ന്ന് അടിപിടിയില്‍ വരെ കലാശിച്ചു. കോഴിക്കോട് ഓമശേരി മലയമ്മയിലാണ് സംഭവം. തല്ല് നടന്നത് സഹോദരങ്ങളും അവരുടെ കുടുംബവും കൂടെ കൂട്ടാളികളുമായാണ്. കോഴിക്കോട് ഓമശേരിയിലെ സ്വാകാര്യ ക്വാറിയില്‍ നിന്ന് ലോറിപ്പടിക്ക് സ്വന്തം സഹോദരന്‍ വെളളം കയറ്റി ക്കൊണ്ട് പോയതോടെയാണ് സ്ഥിതി കയ്യാങ്കളിയില്‍ അവസാനിച്ചത്. ജലക്ഷാമം മൂലം ക്വാറിയില്‍ നിന്ന് വ്യാവസായിക ആവശ്യത്തിന് കുടിവെളളം ശേഖരിക്കരുതെന്ന് കാണിച്ച് അലി പഞ്ചായത്തിനെ സമീപിച്ചിരുന്നതാണ്.
എന്നാല്‍ തീര്‍പ്പായില്ല. അവസാനം കുന്ദമംഗലം പൊലിസെത്തി വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അബ്ദുള്‍ റഹ്മാന്‍ അനുസരിക്കുന്നില്ല എന്നാണ് അലി പറയുന്നത്. ക്വാറിയുടെ ഉടമായായ അബ്ദുള്‍ റഹ്മാന്‍ വെളളം ലോറിയില്‍ കയറ്റി കൊണ്ട് പോകാന്‍ തുനിഞ്ഞതോടെ സഹോദരന അലി ഇത് തടയുകയും പ്രശ്നമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ ലോറിയില്‍ നിന്ന് ഇറങ്ങി വന്നതിനെ തുടര്‍ന്ന് ആലിയും കൂട്ടരും മര്‍ദിക്കുകയായിരുന്നു.ഇത് നേരത്തെ കണക്ക് കൂട്ടിയിരുന്നതിനാല്‍ പുറത്ത് നിന്ന് ആളെ കൂട്ടിയാണ് അബ്ദുള്‍ എത്തിയിരുന്നത്. പ്രശ്നത്തില്‍ ഇവര്‍ ഇടപെട്ടതോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി.
ഇതിനൊപ്പം രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി സംഘര്‍ഷത്തിലേയ്ക്ക് പാഞ്ഞടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏറെനേരം ഇരുകൂട്ടരും നേര്‍ക്കുനേര്‍ പോരാടി. അതിനിടെ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കേറ്റ രണ്ടു കുടുംബവും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നാലെ കുന്ദമംഗംലം പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ ഇടപെട്ട കണ്ടാലറിയാവുന്ന അയല്‍വാസികള്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Post Your Comments