ഡൽഹി : സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന യുവാവ് വിദേശ കാര്യ മന്ത്രിയോട് നാട്ടിലെത്താന്‍ സഹായം ചോദിച്ചിരുന്നു. ഇപ്പോഴിതാ യുവാവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. എന്നെ രക്ഷിക്കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് യുവാവ് ട്വീറ്ററിലൂടെ പറഞ്ഞത്.
‘കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ഥിക്കുകയാണ്. ഒരു കാര്യവുമുണ്ടായിട്ടില്ല. എന്നെ രക്ഷിക്കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും നാല് കുട്ടികളുടെ അച്ഛനാണ് താനെന്നും യുവാവ് ട്വീറ്റ് ചെയ്തു. ഇത് കണ്ട മന്ത്രി ഉടന്‍ യുവാവിന് മറുപടി നല്‍കുകയും ചെയ്തു.
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. ആവശ്യമായ നടപടികള്‍ എംബസിഉടന്‍ സ്വീകരിക്കുമെനും മന്ത്രി യുവാവിന് ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടി. 21 മാസമായി അവധിപോലും നല്‍കാതെ യുവാവിനെകൊണ്ട് ജോലി ചെയ്യിക്കുകയാണ്. വിസയുടെ കോപ്പിയും ഫോണ്‍ നമ്പറും നല്‍കാന്‍ എംബസി ആവശ്യപ്പെട്ടെങ്കിലും വിസ സ്പോണ്‍സര്‍ വാങ്ങി വെച്ചിരിക്കുകയാണെന്ന് യുവാവ് പറഞ്ഞു. അലി എന്നാണ് ഇയാളുടെ ട്വിറ്ററിലെ പേര്.
Vipul – Pls contact Charu Khurana and see what best we can do. @cgidubai https://t.co/pZH8UjAGTs
— Sushma Swaraj (@SushmaSwaraj) April 18, 2019
Post Your Comments