Latest NewsFootball

പോര്‍ട്ടോയെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

പോര്‍ട്ടോ: പോര്‍ട്ടോയെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തി. 6-1 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് സെമിയിലേക്കു മാര്‍ച്ച് ചെയ്യുന്നത്. രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. റോബര്‍ട്ടോ ഫിര്‍മിനോയും വിര്‍ജില്‍ വാന്‍ ഡൈകും നേടിയ ഗോളുകള്‍ ലിവര്‍പൂളിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

കളിയുടെ 26-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ആദ്യഷോട്ട് തന്നെ ഗോളാക്കി മാറ്റിയായിരുന്നു മാനെയുടെ പ്രകടനം. 65-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലഡ് ഉയര്‍ത്തിയെങ്കിലും മൂന്നു മിനിറ്റിനുള്ളില്‍ മിലിറ്റവോയിലൂടെ പോര്‍ട്ടോ ഒരു ഗോള്‍ മടക്കി. പോര്‍ട്ടോ എട്ടു തവണ ലിവര്‍പൂള്‍ വല ഉന്നംവച്ചെങ്കിലും ഒന്നുപോലും ലക്ഷ്യംകണ്ടില്ല. കഴിഞ്ഞ സീസണില്‍ പോര്‍ട്ടോയുടെ ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയൊ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. സെമിയില്‍ ബാഴ്‌സലോണയാണ് ലിവര്‍പൂളിന്റെ എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ അവസാന നാലില്‍ ഇടംപിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button