ന്യൂ ഡല്‍ഹി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ്. ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടന്ന 34ആം മത്സരത്തിൽ 40 റൺസിനാണ് മുംബൈ വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 168 റണ്‍സ് മറികടക്കാൻ മറുപടി ബാറ്റിങിനിറങ്ങിയവർക്ക് സാധിച്ചില്ല. 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിനു പുറത്തായി.
Clinical at the start. Clinical at the end. An all-round performance at the Kotla ?
#OneFamily #CricketMeriJaan #MumbaiIndians #DCvMI @hardikpandya7 @krunalpandya24 pic.twitter.com/Cvlj5rtfji
— Mumbai Indians (@mipaltan) April 18, 2019
രോഹിത് ശര്‍മ (30), ക്വിന്‍റണ്‍ ഡി കോക്ക് (35), സൂര്യകുമാര്‍ യാദവ് (26), ക്രുനാല്‍ പാണ്ഡ്യ ( പുറത്താവാതെ 37), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ഡൽഹിക്കായി റബാദ രണ്ടും അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
A tough night in Delhi. We go again day after. #DCvMI #ThisIsNewDelhi #DelhiCapitals pic.twitter.com/QZ9OaekwZX
— Delhi Capitals (@DelhiCapitals) April 18, 2019
35 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. പൃഥ്വി ഷാ (20), അക്സര്‍ പട്ടേല്‍ (26) എന്നിവർ ഭേദപ്പെട്ട സ്‌കോർ നേടാൻ സാഹായിച്ചു. കോളിന്‍ മണ്‍റോ (3), ശ്രേയാസ് അയ്യര്‍ (3), ഋഷഭ് പന്ത് (7), ക്രിസ് മോറിസ് (11), കീമോ പോള്‍ (0), കഗിസോ റബാദ (9) എന്നിവർ പുറത്തായപ്പോൾ അമിത് മിശ്ര, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്താവാതെ നിന്നു. മുംബൈക്കായി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റും, ജസ്പ്രീത് ബുംറ രണ്ടും ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യയെ ഒരു വിക്കറ്റും സ്വന്തമാക്കി.
The @mipaltan are now on the No.2 position in the #VIVOIPL points table after Match 34. pic.twitter.com/8gIxcufL8g
— IndianPremierLeague (@IPL) April 18, 2019
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് 12പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 10 പോയിന്റുമായി 3ആം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
A well deserved Man of the Match award for Hardik Pandya for his overall performance ??#MumbaiIndians pic.twitter.com/62e8mHj9Kr
— IndianPremierLeague (@IPL) April 18, 2019
Post Your Comments