കുവൈത്ത് : കുവൈത്തിൽ വിദേശികൾക്ക് ഉയർന്ന പരിശോധന ഫീസ് ഏർപ്പെടുത്തി. സർക്കാർ ആശുപത്രികളിലെ എമർജൻസി വാർഡിലാണ് വിദേശികൾക്കുള്ള പരിശോധന ഫീസ് വർധിപ്പിച്ചത്. അഞ്ച് ദീനാറിൽ നിന്ന് 10 ദീനാറായാണ് വർദ്ധിപ്പിച്ചത്.
ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന വിദേശികൾക്കാണ് നിരക്ക് വർദ്ധന ബാധകമാകുക. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അത്ര ഗുരുതരമല്ലാത്ത കേസുകളിൽ മാത്രമാകും ഫീസ് ഇരട്ടിയായി വർധിപ്പിക്കുന്നത്.
ഓരോ കേസുകളും വിലയിരുത്തി ആശുപത്രി അധികൃതർക്ക് ഫീസ് ഇളവ് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന സ്ഥിര താമസക്കാർക്ക് മാത്രമാണ് നിരക്ക് വർധന ബാധകമാകുക. സർക്കാർ ആശുപത്രികളിലെ അടിയന്തിര ചികിത്സാ വിഭാഗത്തിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Post Your Comments