തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും ഇടതുപക്ഷത്തിന് കഷ്ടകാലമാണെന്നും കോണ്‍ഗ്രസ് തോവ് എകെ ആന്റണി. മോദിയുടെ സര്‍ക്കാര്‍ വീണ്ടും വരരുതെന്നാഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കേരളം മതേതരകേരളമാണ്. ഇടതുപക്ഷം വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ കളിക്ക് പുറത്താണ്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറഞ്ഞാല്‍ അവരുടെ സഹായം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇത്രകാലം വരെ മോദി എവിടെയായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കാനാണ് മോദിയും പിണറായി വിജയനും ശ്രമിച്ചത്. മോദിയുടെ ശൈലിതന്നെയാണ് പിണറായി തുടരുന്നതെന്നും ആന്റണി പറഞ്ഞു.
Post Your Comments