പത്തുരൂപ നൽകാനില്ലാത്തതിനെ തുടര്‍ന്ന് രണ്ടര വയസുള്ള മകളെ ഹോട്ടലിൽ പണയം വെച്ച് അച്ഛൻ. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. മകളോടൊപ്പം എത്തിയ ഇയാൾ ആറു യുവാന്റെ(62 രൂപ) ഊണാണ് കഴിച്ചത്.ബില്ല് അടയ്ക്കാൻ 10 യുവാന്റെ കുറവ് ഉണ്ടായിരുന്നു. മകളെ പണയത്തിന് വെയ്ക്കുകയാണെന്ന് പറഞ്ഞ് ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി. അച്ഛൻ പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയിട്ടും അച്ഛൻ തിരിഞ്ഞുനോക്കാതെ പോകുന്നത് കണ്ട് ഹോട്ടൽ ജീവനക്കാർ കുഞ്ഞിനെയെടുത്ത് സമാധാനിപ്പിക്കുകയും ചെയ്‌തു. അച്ഛൻ വരുന്നത് കാത്തുനിൽക്കാതെ ഇവർ കുഞ്ഞിനെ പൊലീസിനെ ഏൽപ്പിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ തിരികെയെത്തി കുഞ്ഞിനെ പൊലീസിൽ ഏൽപ്പിച്ച വിവരം പറഞ്ഞപ്പോൾ രോഷത്തോടെ ഒച്ചവെച്ച ഇയാൾ പൊലീസിന്റെ പക്കൽ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി.
വീഡിയോ കാണാം;
https://youtu.be/bRDucsbLZvQ
Post Your Comments