മുംബെെ : ഇന്ന് രാത്രി 10.30 ക്ക് ജെറ്റ് എയര്‍വേസിന്‍റെ വിമാനം അമൃതസറില്‍ നിന്ന് മുംബെെയില്‍ ലാന്‍ഡ് ചെയ്യുന്നതോടെ ജെറ്റ് എയരവേസിന്‍റെ സേവനം നിര്‍ത്തിവെക്കപ്പെടുമെന്ന് കമ്പനി അധികൃതര്‍. വിരലില്‍ എണ്ണാവുന്ന 5 വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിന് 400 കോടിയോളമെങ്കിലും ആവശ്യമാണ്.എന്നാല്‍ അത് പോലും ലഭിക്കാത്ത സഹചര്യത്തിലാണ് ജെറ്റിന്‍റെ സേവനം പൂര്‍ണമായും നിര്‍ത്താന്‍ അധികൃതര്‍ നിര്‍ ബന്ധിതരായിരിക്കുന്നത്.
ജെറ്റിന്‍റെ വിമാനം അന്യ വിമാനത്താവളത്തില്‍ നിന്ന് ജപ്തി ചെയ്ത സാഹചര്യം വരെ ഉണ്ടായി . ജീവനക്കാര്‍ക്കും പോലും ശമ്പളം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. സര്‍വ്വീസ് താല്‍ക്കാലികമായിട്ടാണ് നിര്‍ത്തുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജെറ്റിന്‍റെ ഭാഗമായി ജോലി നോക്കുന്ന 20000 ലേറെ ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് പെെലറ്റുമാര്‍ അടങ്ങിയ സംഘം പ്രധാനമന്ത്രിക്ക് കത്തും സമര്‍പ്പിച്ചിരുന്നു.
Post Your Comments