KuwaitGulf

കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് : രോഗികളുടെ ആശുപത്രി ചിലവ് വര്‍ധിയ്ക്കും

കുവൈറ്റ് : കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന രോഗികള്‍ക്ക് ഇനിമുതല്‍ ആശുപത്രി ചിലവ് വര്‍ധിയ്ക്കും. രോഗികള്‍ക്ക് ആശുപത്രി ചിലവ് 5 കെഡിയില്‍ നിന്ന് 10 കെഡിയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബാസില്‍ ഹമൂദ് അല്‍ സബാഹാണ് മന്ത്രാലയ തീരുമാനം അറിയിച്ചത്.

സാധാരണ ക്ലിനിക്കുകളില്‍ 2 കെ ഡിയും ആശുപത്രികളില്‍ 5 കെ ഡിയുമായിരുന്ന നിരക്കുകളാണ് ഇപ്പോള്‍ യഥാക്രമം 5 ഉം 10 ഉം ആയി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഹോസ്പിറ്റലുകളിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം എന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button