പഞ്ചാബ് : തകർപ്പൻ ജയവുമായി കിങ്‌സ് ഇലവൻ പഞ്ചാബ്. 12 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 182 റൺസ് രാജസ്ഥാനു മറികടക്കുവാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസിനു പുറത്തായി.
Into double digits on the points table with a double over the double Rs ✌?❤#SaddaPunjab #KXIPvRR #KXIP pic.twitter.com/WLkCmYh2Wn
— Punjab Kings (@PunjabKingsIPL) April 16, 2019
അര്‍ധ സെഞ്ചുറി നേടിയ തൃപദിയും, 23 റണ്‍സ് നേടിയ ബട്ട്ലറും 27 റണ്‍സ് നേടിയ സഞ്ജു വി സാംസണും 26 റണ്‍സ് നേടിയ നായകന്‍ രഹാനെയും രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 31 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് പൊരുതിയെങ്കിലും ജയം കൈവിട്ടു പോവുകയായിരുന്നു. അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവർ പഞ്ചാബിനായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
A tricky chase ends with us losing the game by 12 runs.
Here's how our innings panned out. #HallaBol #KXIPvRR #RR pic.twitter.com/iHSPihFCzM
— Rajasthan Royals (@rajasthanroyals) April 16, 2019
കെ എല്‍ രാഹുൽ(52),ക്രിസ് ഗെയിൽ(30), മായങ്ക് അഗര്‍വാള്‍(26), ഡേവിഡ് മില്ലർ(40), ക്യാപ്റ്റന്‍ അശ്വിൻ(17) എന്നിവർ പഞ്ചാബിനെ മികച്ച സ്‌കോറിൽ എത്തിച്ചു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
That's that from Mohali as the @lionsdenkxip win by 12 runs ?? pic.twitter.com/4RkiXPyfUZ
— IndianPremierLeague (@IPL) April 16, 2019
ഈ ജയത്തോടെ പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന കിങ്‌സ് ഇലവൻ പഞ്ചാബിനു മുന്നിൽ പ്ലേ ഓഫ് സാധ്യത തെളിഞ്ഞു. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
The @lionsdenkxip Skipper @ashwinravi99 is the Man of the Match for his bowling figures of 2/24 and a quick fire 17* off 4 deliveries. pic.twitter.com/IYS3Pa3QPX
— IndianPremierLeague (@IPL) April 16, 2019
Post Your Comments