
ന്യൂഡൽഹി: നമസ്കാരത്തിനും പ്രാർത്ഥനക്കുമായി സ്ത്രീകൾക്ക് എല്ലാ മുസ്ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഹർജിയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കുമ്പോൾ സുന്നി വിഭാഗങ്ങളുടെ പള്ളികളിൽ വിലക്ക് തുടരുകയാണ്. ചില സുന്നി പള്ളികളോട് ചേർന്ന് സ്ത്രീകൾക്ക് പ്രത്യേകം സ്ഥലമാണ് അനുവദിച്ചിട്ടുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള വിലക്ക് മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയുണ്ട്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments