Latest NewsNewsIndiaCrime

‘ഇസ്ലാമിനെ തരം താഴ്‌ത്തരുത്’: അന്യമതസ്ഥനൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയ മുസ്ലീം യുവതിക്ക് നേരെ സദാചാര ഗുണ്ടായിസം

ഭോപ്പാൽ: അന്യമതസ്ഥനൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയ മുസ്ലീം യുവതിക്ക് നേരെ സദാചാര ​ഗുണ്ടായിസം. മുസ്ലീം യുവതിക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞെത്തിയ ഒരു കൂട്ടം മുസ്ലീം യുവാക്കൾ മർദ്ദിച്ചു.

മുസ്ലീം അല്ലാത്ത ഒരു യുവാവിനൊപ്പം യാത്ര ചെയ്യുന്നത് തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. വീട്ടുകാരുടെ സമ്മത പ്രകാരമാണ് താൻ പുറത്തിറങ്ങിയതെന്ന് പറഞ്ഞിട്ടും യുവാക്കൾ അം​ഗീകരിച്ചില്ല. വിശപ്പുണ്ടെങ്കിൽ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു. മുസ്ലീം അല്ലാത്ത ഒരാൾക്കൊപ്പം മുസ്ലീം യുവതി യാത്ര ചെയ്യുന്നത് മതത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്നും യുവാക്കൾ പറഞ്ഞു.

സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം: നടപടികൾ കടുപ്പിച്ച് വൈസ് ചാൻസലർ

‘ഈ ചെറുപ്പകാരനെ ഉപ​ദ്രവിക്കില്ല, ഞങ്ങൾക്ക് ചോദിക്കാനുള്ളത് പെൺകുട്ടിയോടാണ്. അന്യമതത്തിലുള്ള ഒരാളുടെ കൂടെ യാത്ര ചെയ്യുന്നതിന് പകരം നിങ്ങൾക്ക് ഭക്ഷണം ഓർഡർ ചെയ്‌തു കഴിക്കാമായിരുന്നില്ലെ? നിങ്ങൾ ഹിജാബ് ധരിച്ചിട്ടുണ്ട്. എന്നാൽ, നിങ്ങൾ മുസ്ലീം നിയമങ്ങൾ പാലിക്കുന്നില്ല. ഇസ്ലാമിനെ തരം താഴ്‌ത്തരുത്. അതിന് നിങ്ങളെ അനുവദിക്കുകയില്ല’, സംഘത്തിലുണ്ടായിരുന്ന ഒരാൾ യുവതിയോട് പറഞ്ഞു.

ഇതിനിടെ കൂട്ടത്തിൽ നിന്ന ഒരാൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചിട്ടും മർദ്ദനം തുടർന്നു. പരിക്കേറ്റ യുവാവ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ കത്തി ഉപയോ​ഗിച്ച് പരിക്കേൽപ്പിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് ഏഴ് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പ്രതികളിൽ രണ്ട് പേരെ അറസ്റ്റു ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button