Election NewsLatest NewsIndiaElection 2019

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്പാദ്യമുള്ള പാർട്ടി

ദല്‍ഹി കേന്ദ്രീകരിച്ച്‌ എട്ട് ദേശാസാല്‍കൃത ബാങ്കുകളിലാണ് ബി എസ് പിയുടെ ബാങ്ക് അക്കൗണ്ടുകള്‍.

ന്യൂദല്‍ഹി : രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്ബാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി). രണ്ടാം സ്ഥാനം സമാജ്വാദി പാര്‍ട്ടിക്കാണ് (എസ് പി). എട്ട് അക്കൗണ്ടുകളിലായി 669 കോടിയുടെ സമ്പാദ്യമുണ്ടെന്നാണ് ബിഎസ് പി തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത്. ദല്‍ഹി കേന്ദ്രീകരിച്ച്‌ എട്ട് ദേശാസാല്‍കൃത ബാങ്കുകളിലാണ് ബി എസ് പിയുടെ ബാങ്ക് അക്കൗണ്ടുകള്‍.

669 കോടിയുടെ ബാങ്ക് നിക്ഷേപത്തിന് പുറമേ 95.54 ലക്ഷം രൂപ പണമായിട്ടും ബിഎസ് പി സൂക്ഷിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള എസ് പിയുടെ സാമ്പാദ്യം 471 കോടിയാണ്. കോണ്‍ഗ്രസ്സിന് 196 കോടിയും ബിജെപിയ്ക്ക് 82 കോടിയും സിപിഎമ്മിന് മൂന്ന് കോടിയുമാണ് ബാങ്ക് നിക്ഷേപം ഉള്ളത്. 2019 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ദേശീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രാദേശിക പാര്‍ട്ടികളില്‍ സമ്പാദ്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ്. 107 കോടി രൂപയാണ് പാര്‍ട്ടിയുടെ സമ്പാദ്യം.ആദായ നികുതി രേഖകള്‍ പ്രകാരം 2018ല്‍ ബിജെപിയ്ക്ക് സംഭാവനയായി ലഭിച്ചത് 1,027 കോടിയായിരുന്നു. വരവുമായ് താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന വളരെ കുറവാണ് ബിജെപിയുടെ നിക്ഷേപം. സംഭാവന തുകയില്‍ 758 കോടിയും ചിലവാക്കിയതായാണ് ബിജെപിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button