ഇനി മുതല്‍ വീട്ട് ജോലിക്കാരും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലാണ് വീട്ടുജോലിക്കാര്‍ക്ക് പ്രത്യേക പോളിസി ആവിഷ്കരിക്കുന്നത്. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ആണ് ഈ വിവരം പുറത്തുവിട്ടത്. വിദേശികള്‍ അടക്കം രണ്ട് ദശലക്ഷത്തോളം തൊഴിലാളികള്‍ക്കും ഒമാനിലെത്തുന്ന സന്ദര്‍ശകര്‍ക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ് രോഗികള്‍ക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ഉറപ്പുനല്‍കുന്നതാണ് പദ്ധതി.
അടിയന്തിര സാഹചര്യങ്ങള്‍, രോഗങ്ങളുടെ ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്ന് അടുത്തിടെ പുറത്തിറക്കിയ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരുന്നു.ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വേണ്ട സമയത്ത് താങ്ങാന്‍ കഴിയുന്ന നിരക്കിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതാകും ഇന്‍ഷൂറന്‍സ് പരിരക്ഷ. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസില്‍ താഴെയുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്‍ഷൂറന്‍സ് പദ്ധതി.
Post Your Comments