ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചണങ്ങളിലോ റാലിക്കോ ഇരുവരും പങ്കെടുക്കാൻ പാടില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങളിൽ അഭിപ്രായം പറയാനും പാടില്ല.
വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
Post Your Comments