അബുദാബി: അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടും. 16ന് വൈകുന്നേരം മൂന്ന് മണി മുതല്‍ മെയ് 30 വരെ അടച്ചിടും. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സര്‍വീസുകള്‍ ഇതിന്റെ ഭാഗമായി ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്ളൈ ദുബായ്, വിസ് എയര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, തുടങ്ങിയവയുടെ സര്‍വീസുകളാണ് മാറ്റുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഫ്‌ളൈ ദുബായിയുടെ 42 റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ചിലത് ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് മാറ്റുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി സര്‍വീസ് ഷാര്‍ജയിലേക്ക് മാറ്റി. എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബെംഗളൂരു, ഗോവ സര്‍വീസുകളും ഷാര്‍ജയിലേക്ക് മാറ്റി. സയമക്രമം അതേപോലെ നിലനിര്‍ത്തിയാണ് ഷാര്‍ജയില്‍ നിന്ന് വിമാനങ്ങള്‍ പറക്കുക.
Post Your Comments