തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വിട്ടു. പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും തമ്മില്‍ മത്സരം കടുക്കുമെന്നാണ് റിപ്പോര്‍ട്ട് വെളിപ്പടുത്തുന്നത്. സര്‍വ്വേ ഫലത്തില്‍ 37% ആന്റോ ആന്റണിക്കും 36% വോട്ട് സുരേന്ദ്രനും നേടുമെന്നാണ് ഫലത്തില്‍ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് 20% വോട്ടുമാണ് ഇവരുടെ ഫലം വെളിപ്പെടുത്തുന്നത്.
ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് സര്‍വ്വേ ഫലത്തില്‍ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാല്‍ സുരേന്ദ്രനെ പത്തനംതിട്ടക്കാര്‍ സുരേന്ദ്രനെ തന്നെ നെഞ്ചേറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് കെ സുരേന്ദ്രനെ പത്തനംതിട്ടക്കാരുടെ കണ്ണിലുണ്ണിയാക്കിയത്. പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കാരണം അയ്യപ്പസന്നിധിയിലേക്കുള്ള പാതി വഴിയില്‍ ജയിലറയില്‍ അടക്കപ്പെട്ടതോടെ കെ സുരേന്ദ്രന്റെ ഗ്രാഫ് ഉയരുകയായിരുന്നു.
ഒരു മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം നടത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു. തൊഴിലില്ലായ്മ . ശബരിമല. വിലക്കയറ്റം, കാര്‍ഷിക സംബന്ധമായത്, നോട്ട് നിരോധനം , വിലക്കയറ്റം , ഭീകരവാദം തുടങ്ങിയവായാണ് വിഷയമായത്.
Post Your Comments