ന്യൂഡല്‍ഹി : ഭരണഘടന നശിപ്പിയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി രംഗത്ത്. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനയോടും ബഹുമാനമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പ്രിയങ്ക വ്യക്തമാക്കി. ഇന്ന് മഹാപുരുഷന് അംബേദ്കറിന്റെ ജന്മദിനമാണ്. ഭരണഘടനയിലൂടെ അദ്ദേഹമാണ് ഈ രാജ്യത്തിന് അടിത്തറ പാകിയത്. ഈ ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Post Your Comments