തിരുവനന്തപുരം: രണ്ടായിരത്തി പത്തൊമ്പത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയക്കൊടി പാറിക്കുമെന്ന് സര്‍വ്വേ ഫലം. കുമ്മനം രാജശേഖരന് 40% വോട്ട് നേടാനാകുമെന്നാണ് സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 34% വോട്ടാണ് നേടാനാകുകയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന് 25% വോട്ടുമാണ് ഇവര്‍ വിലയിരുത്തുന്നത്.
ഇങ്ങനെയങ്കില്‍ മിസോറോം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ പ്രിയരാജേട്ടന്‍ പാര്‍ലമെന്റിലെത്തുന്ന ശുഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയം ഉറപ്പിച്ച മട്ടിലാണ് അണികളുടെ പ്രവര്‍ത്തനം. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമായി തിരുവനന്തപുരത്തെ മാറ്റിക്കഴിഞ്ഞു. ഇടതിനും വലതിനും വെല്ലുവിളിയാകുന്ന സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് കുമ്മനമെന്ന വടവൃക്ഷം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംപിമാര്‍ നിറഞ്ഞിരിക്കുന്ന പാര്‍ലമെന്റിലേക്ക് ഒരു എംപിയെപ്പോലും കേരളം ഇതുവരെ അയച്ചിട്ടില്ല. ആ പതിവിന് ഇത്തവണ മാറ്റം വരുമെന്ന ഉറച്ച വിശ്വാസമുണ്ട് ബിജെപി കേന്ദ്രനേതൃത്വത്തിനും. കുമ്മനത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങളാണ് തിരുവവന്തപുരത്ത് നടക്കുന്നത്.
Post Your Comments