കൊല്ലം : കേരളത്തിൽ അയ്യപ്പന്‌റെ പേര് പറയുന്നവരെ അറസ്റ്റ് ചെയ്യുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണെന്നും ശബരിമലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിമർശിച്ചു.
നിയമവിരുദ്ധ പ്രവർത്തനത്തിനായിരുന്നു അറസ്റ്റ്. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാകും . മോദിയുടെ അനുയായികളാണ് ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചുവെന്നും 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു .
Post Your Comments