
ത്യശൂർ : മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായ കമ്മീഷണർ. ചിത്രം പുറത്തിറങ്ങി 25 വർഷം തികയുകയായിരുന്നു ഇന്ന്. തൃശൂരിലെ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ചിത്രത്തിന്റെ 25 വയസ് ആഘോഷിച്ചത്.
സുരേഷ് ഗോപി ഫാൻസാണ് പരിപാടി സംഘടിപ്പിച്ചത്. ഇഷ്ട താരത്തെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു സെന്‍റ് ജോസ്ഫ് വൃദ്ധ സദനത്തിലെ അന്തേവാസികൾ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അന്തേവാസികളോടൊപ്പം ഒരു മണിക്കൂറ്‍ ചെലവിട്ടാണ് സുരേഷ് ഗോപി മടങ്ങിയത്. ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന കമ്മീഷണർ കരിയറിലെ മികച്ച ചിത്രമാണെന്ന് സുരേഷ് ഗോപി പറയുന്നു.
Post Your Comments