തൃത്താല: കിണർ വൃത്തിയാക്കുന്നതിനിടയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്. പാലക്കാട് തൃത്താല കൊപ്പത്താണ് സംഭവം നടന്നത്. കിണറിനടിയിൽ വായുസഞ്ചാരം കുറഞ്ഞതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments