ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കിലോയ്ക്ക് 1 രൂപ നിരക്കില്‍ അരി, പരിപ്പ്, ഉപ്പ്,എന്നിവ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. 3.26 കോടി ജനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും പ്രധാന് ചൂണ്ടിക്കാട്ടി.
5 കിലോ അരി, 500 ഗ്രാം പരിപ്പ്, 500 ഗ്രാം ഉപ്പ് എന്നിവയാണ് ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴില്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കട്ടക് ജില്ലയില്‍ ചൗദ്വറില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വാഗ്ദാനം.
എന്‍എഫ്എസ്എയുടെ കീഴില്‍ 5 ഗ്രാം അരി, 500 ഗ്രാം പരിപ്പ്, 500 ഗ്രാം ഉപ്പ് എന്നിവ കിലോക്ക് ഒരു രൂപ നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കും.ഒരോ കിലോ അരിയ്ക്കും കേന്ദ്രസര്‍ക്കാര്‍ 29 രൂപയാണ് സബ്സിഡി നല്‍കുന്നത്. ഇതില്‍ കേന്ദ്രത്തിന് കിട്ടുന്നത് രണ്ട് രൂപ മാത്രമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കിലോയ്ക്ക് 31 രൂപയുള്ള അരി വാങ്ങാന്‍ ഉപഭോക്താവ് ചെലവിടുന്നത് വെറും ഒരു രൂപ മാത്രമാണെന്നും ധര്‍മേന്ദ്ര പ്രധാന് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
Post Your Comments