തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല പറയുന്നിടുത്ത് ജനങ്ങളുടെ പിന്തുണ ഏറുന്നുണ്ടെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. ഇതോടെ ശബരിമലവിഷയം പ്രചാരണത്തില്‍ സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ഈ ദിശയില്‍ മാറ്റാനാണ് തീരുമാനം.
അതേസമയം ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്നും തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള വ്യക്തമാക്കി.
Post Your Comments