കോഴിക്കോട്: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബാ പോലീസാണ് കേസെടുത്തത്. കോഴിക്കോട് കടപ്പുറത്ത് മോദി റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പോസ്റ്റര്‍ പ്രചാരണത്തിന് ശേഷം പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങിയ അഞ്ച് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂറോളം കരുതല്‍ തടങ്കലില്‍ വെച്ചതിന് ശേഷമാണ് ഇവരെ ജാമ്യത്തില്‍ വിട്ടത്.
മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു. മോദി കര്‍ഷകരുടെ കാലന് ആണ്. മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments