UAEElection NewsLatest NewsGulfElection 2019

ഇനിയും വരണം ബിജെപി സര്‍ക്കാര്‍ ; ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

ജിദ്ദ :  ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ് ബാബു കല്ലുമല ഉത്ഘാടനം ചെയ്തു.യോഗത്തിന് പ്രവീൺ പിള്ള സ്വാഗതവും ഷാഹിർ നന്ദിയും രേഖപെടുത്തി.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി. എസ് ശ്രീധരൻപിള്ള തുടങ്ങിയവർ ആശംസകൾ നൽകി. ബിജെപി തെലുങ്കാന മൈനോറിറ്റി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൌക്കത്ത് ഖാൻ, ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. അജേഷ് മാവേലിക്കര എന്നിവർ ആശംസാ പ്രഭാഷണം നടത്തി.

ജിദ്ദയിലെ പ്രമുഖ കലാകാരൻ ശ്രീ അനിൽ നാരായണയുടെ ആശയത്തിൽ പ്രമുഖ നൃത്താധ്യാപിക ശ്രീമതി സുധാ രാജു അണിയിച്ചൊരുക്കിയ ദേശഭക്തി നൃത്തവും, ഇന്ത്യൻ ഓവർസീസ് ഫോറം സ്ത്രീ പ്രവർത്തകർ ആലപിച്ച ദേശഭക്തി ഗീതവും ചടങ്ങിന് മാറ്റ് കൂട്ടി.

ഒരു പുതിയ ഇൻഡ്യക്കായുള്ള നരേന്ദ്രമോഡിയുടെ ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താൻ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button